Saturday, September 15, 2012

കഴിഞ്ഞ ഡിസംബര്‍ വരെ മറ്റു പലരുടെയും ജീവിതത്തില്‍ മാത്രം പറഞ്ഞു കേട്ടിരുന്ന കാര്യങ്ങളാണ് ഡിസംബര്‍ മുതല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയത്. എന്‍റെ അനുഭവം മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി. പക്ഷെ ഇപ്പോഴാണ്‌ അത് ഒന്ന് പകര്‍ത്തുവാന്‍ സാവകാശം കിട്ടിയത്.

എനിക്ക് വന്ന രോഗാവസ്ഥ മറ്റു പലര്‍ക്കും വന്നിട്ടുണ്ടെന്നും അത് തിരിച്ചരിയപെടാതെ അവര്‍ മരണപെടുകയാണ് ഉണ്ടായതെന്നും ഞാന്‍ മനസ്സിലാക്കുകയുണ്ടായി. ആശുപത്രിയില്‍ ഒരു മുറിവ് തുന്നികെട്ടിയതിനെ തുടര്‍ന്ന് മഞ്ഞപിത്തവും, അനുബന്ധ അസുഗങ്ങളും ബാധിച്ചു മരിച്ചു പോയവരുടെ കഥകള്‍ ഞാന്‍ കേട്ടു. ആ മരണങ്ങള്‍ എല്ലാം മഞ്ഞപ്പിത്താമോ ന്യുമോണിയായോ ബാധിച്ചല്ലെന്നും, മരിച്ചു എനിക്ക് സംഭവിച്ചത് പോലെ M.R.S.A എന്ന ബാക്ടീരിയയുടെ ഇന്‍ഫെക്ഷന്‍ മൂലമാണെന്നും എന്‍റെ അനുഭവം എന്നെ പഠിപ്പിക്കുന്നു. അത് കൊണ്ട് തന്നെ എന്‍റെ അനുഭവങ്ങള്‍ പങ്കു വച്ചാല്‍ അത് വായിക്കുന്ന പലര്‍ക്കും ഈ ഒരു അസുഖത്തെ കുറിച്ച് ചെറിയ അറിവെങ്കിലും ഉണ്ടായി ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയാല്‍ അതൊരു വലിയ കാര്യമായി ഞാന്‍ കണക്കാക്കുന്നു.

എന്‍റെ പുറം ഭാഗത്ത് ഒരു കുരുവായി ആണ് ഇതിന്‍റെ തുടക്കം. കുരു പൊട്ടാതെ പഴുക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇവിടെ ദുബായില്‍ ഉള്ള ഒരു ക്ലിനിക്കിലെ ഡോക്ടറെ കണ്ടു. അത് കീറി കളയേണ്ടി വരും എന്ന് ആയിരുന്നു ഡോക്ടറുടെ അഭിപ്രായം. വേദന അസ്സഹീനമായത് കൊണ്ട്  ഞാന്‍ അതിനു സമ്മതിച്ചു. അന്ന് അവര്‍ കുരു കീറി മരുന്ന് വച്ച് കെട്ടുമ്പോള്‍ ഞാന്‍ കരുതിയില്ല അത് എന്‍റെ ജീവിതം മാറ്റി മറിക്കാന്‍ പോകുന്ന ഒരു സംഭവം ആകുമെന്ന്.

ഒരാഴ്ചയോളം മുറിവ് ഡ്രസ്സ്‌ ചെയ്യാന്‍ ഞാന്‍ ക്ലിനിക്‌ സന്ദര്‍ശിച്ചിരുന്നു. മുറിവ് ഉണങ്ങുന്നത് വരെ കഴിക്കാന്‍ പെയ്ന്‍ കില്ലെര്‍ തന്നിരുന്നു. മുറിവുണങ്ങി പിറ്റേ ദിവസം മുതല്‍ എനിക്ക് ഹിപ് ജോയന്റിനു ഉള്ളിലായി ഒരു വേദന തുടങ്ങി. ആദ്യം അത് ഞാന്‍ കാര്യമായി എടുത്തില്ല. കുളിമുറിയില്‍ എങ്ങാനും കാല്‍ വഴുതിയപ്പോള്‍ ഉളുക്കിയതായിരിക്കാം എന്ന് കരുതി. പക്ഷെ ഓരോ ദിവസ്സം കഴിയും തോറും വേദന കൂടി കൂടി വന്നു. പിന്നെ നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. ഡോക്ടറെ കാണുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവര്‍ എക്സ്റേ എടുത്തു നോക്കിയിട്ട് കുഴപ്പം ഒന്നും കണ്ടില്ല. ചില പെയ്ന്‍ കില്ലരുകളും മസ്സില്‍ ഇന്ഫ്ലാമാഷനുള്ള മരുന്നുകളുമായി കുറച്ചു ദിവസം കഴിഞ്ഞു. പക്ഷെ വേദനയില്‍ ഒരു ശമനവും കണ്ടില്ല. അതിനിടയില്‍ യൂറിന്‍ ടെസ്റ്റ്‌ ചെയ്തപ്പോള്‍ മഞ്ഞപ്പിത്തം ഉണ്ടെന്നു കണ്ടു. പിന്നെ മറ്റൊരു ഡോക്ടറെ കണ്ടു. ആ മാന്യന്ദേഹം മഞ്ഞപ്പിതതിനുള്ള മരുന്നും പിന്നെ വേദനയ്ക്ക് സ്ടീയറോഡു ഗുളികയും തന്നു. അന്ന് രാത്രി എനിക്ക് ശ്വാസം വലിക്കുമ്പോള്‍ ഇടത് ഭാഗത്ത്‌ വാരിയെല്ലിനു താഴെയായി വേദന അനുഭാപ്പെട്ടു തുടങ്ങി. ശ്വാസം വലിക്കുക ബുദ്ധിമുട്ടായി തീര്‍ന്നു. ആ രാത്രിയി തന്നെ സുലേഖ ഹോസ്പിറ്റല്‍ ഷാര്‍ജയില്‍ അദ്മിട്റ്റ് ആയി. അപ്പോഴേക്കും എന്‍റെ നില വളരെ മോശമായിരുന്നു.  അവരോടു അതുവരെ ഉണ്ടായ കഥകള്‍ വിവരിച്ചപ്പോള്‍ അവര്‍ ഇത് ഒരു M.R.S.A Infection ആകാം എന്നുള്ള നിഗമനത്തില്‍ എത്തി ചേര്‍ന്നു. അങ്ങിനെയൊരു ഊഹം അന്ന് അവിടത്തെ ഡോക്ടര്‍മാര്‍ നടത്തിയിരുന്നില്ലെങ്കില്‍ ഇന്ന് ഇതെഴുതുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.

ബ്ലഡ്‌ എല്ലാം ടെസ്റ്റ് ചെയ്യാന്‍ എടുക്കുകയും അതോടപ്പം ഇന്ഫെക്ഷനുള്ള antibiotics തുടങ്ങുകയും ചെയ്തു. ഒരു ഊഹത്തില്‍ ആണ് മരുന്നുകള്‍ തുടങ്ങിയത്. അതെല്ലാതെ അവരുടെ മുന്‍പില്‍ വേറെ വഴിയില്ലായിരുന്നു. ആറു ദിവസമാണ് അവിടെ isolated ISU vil ഞാന്‍ കിടന്നത്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ തള്ളി കളയാന്‍ ഭഗവാന് കഴിയാത്തത് കൊണ്ട് എന്നെ അന്ദേഹം ഭൂമിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഈ അവസരത്തില്‍ ഭഗവാന്‍റെ അവതാരമായി എന്‍റെ മുന്നില്‍ അവതരിച്ചു സഹായിച്ച ചിലരുണ്ട്. അവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. പക്ഷെ ജീവിതകാലം മുഴുവന്‍ ഞാന്‍ അവരോടു കടപ്പെട്ടവരായിരിക്കും. ഒരു നന്ദി പറഞ്ഞു തീര്‍ക്കാവുന്ന സഹായമല്ല അവര്‍ അന്ന് ചെയ്തത്.

ആറു ദിവസത്തെ ചികിതസക്കു ശേഷം അമൃത ഹോസ്പിറ്റല്‍, ഇടപ്പിള്ളിയിലേക്ക് വിമാനം കയറി. പിന്നെ അവിടെ ഒരു 36 ദിവസത്തെ ചികിത്സ. എല്ലാം കഴിഞ്ഞു വീട്ടിലേക്ക്‌ ചെന്ന് കയറുമ്പോള്‍ അത് എനിക്ക് ഒരു രണ്ടാം ജന്മം ആയിരുന്നു

ഇനി ഈ infection നെ കുറിച്ച് പറയാം. M.R.S.A എന്ന ബാക്ടീരിയ പ്രധാനമായും ഹോസ്പിറ്റല്‍ ഉപകരണങ്ങളില്‍ നിന്നാണ് ഒരാളുടെ അകത്തു പ്രവേശിക്കുന്നത്. അകത്തു കടന്നാല്‍ പിന്നെ നമ്മുടെ ആന്തരിക അവയവങ്ങളെ ഒന്നൊന്നായി ആക്രമിക്കുന്നു. അത് തടയാന്‍ മാത്രം പ്രതിരോധ ശേഷി ശരീരത്തിന് ഇല്ലെങ്കില്‍ അക്രമിക്കപെട്ട അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനരഹിതം ആകുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ ആയാണ് മഞ്ഞപിത്തവും ന്യുമോണിയയും വരുന്നത്. മഞ്ഞപിത്തത്തിന്‍റെയോ, ന്യുമോണിയയുടെയോ ലക്ഷണങ്ങള്‍ കാണിച്ചു വരുന്നവരുടെ മുന്‍കാല വിവരം തിരക്കാതെ ആ രോഗത്തിന് മാത്രം ചികിത്സിച്ചു തുടങ്ങിയാല്‍ മരണമായിരിക്കും ഫലം. അതു കൊണ്ട് ഇങ്ങനെ എന്തെങ്കിലും ലക്ഷണം കണ്ട് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ ഒരു രണ്ടു മാസം മുന്‍പ് ഉള്ള എല്ലാ കാര്യങ്ങളും ഡോക്ടറുമായി പങ്കു വക്കാന്‍ മറക്കരുത്.അതു പോലെ തന്നെ രോഗികളുടെ മുന്‍കാലത്തെ കുറിച്ച് ചോദിയ്ക്കാന്‍ ഡോക്ടര്‍മാരും മടിക്കരുത്. ഇങ്ങനെയൊക്കെ ചെയ്താല്‍ ചില ജീവനെങ്കിലും നമ്മുക്ക് രക്ഷിക്കാന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ദയവായി ഇതു നിങ്ങളുടെ കൂട്ടുകാരുമായി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

No comments: